കെ.ടെറ്റ് പരീക്ഷ   സര്‍ട്ടിഫിക്കറ്റ് വിതരണം

Advertisement

കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ കെ.ടെറ്റ് പരീക്ഷ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്  വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം യഥാക്രമം ജൂലൈ 22, 23, 25, 26  തീയതികളില്‍ രാവിലെ 10.30 മുതല്‍ 3.30 വരെ  നടത്തും.  അസല്‍ ഹാള്‍ടിക്കറ്റുമായി  കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തി കൈപ്പറ്റാം. 

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ വരുന്ന  2024 നവംബര്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍  പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 25 മുതല്‍ രാവിലെ 10.30 മുതല്‍ നാല് വരെ വിതരണം ചെയ്യും.   അസല്‍ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം.

Advertisement