സ്കൂൾ അടുക്കള പച്ചക്കറി തോട്ടം സബ്ജില്ലാതല ഉദ്ഘാടനം നടന്നു

സ്കൂൾ അടുക്കള പച്ചക്കറി തോട്ടത്തിന്റെ കുളക്കട ഉപജില്ലാതല ഉദ്ഘാടനം ഗവ. എൽപിഎസ് പൂവറ്റൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
Advertisement

കുളക്കട : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ കുളക്കട സബ്ജില്ലാതല ഉദ്ഘാടനം നടന്നു. ഗവ എൽപിഎസ് പൂവറ്റൂരിൽ നടന്ന പരിപാടി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡൻറ് ബിനുകുമാർ എസ് അധ്യക്ഷത വഹിച്ചു.വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മോഹനൻ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം ചെയ്തു.

നൂൺ മീൽ സൂപ്പർവൈസർ സിമ്പിൾ എസ്,സീനിയർ സൂപ്രണ്ട് വിജയലക്ഷ്മി തങ്കച്ചി,കൃഷി ഓഫീസർ സതീഷ് കുമാർ ഡി , നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്,ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ രാജി എൽ ,എച്ച് എം ഫോറം സെക്രട്ടറി എബ്രഹാം ഡാനിയേൽ,സൂര്യ ബിനോദ്,ലിസി ജെ എന്നിവർ സംസാരിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത ജി എസ് സ്വാഗതവും പ്രഥമാധ്യാപിക ശ്രീലത എസ് നന്ദിയും രേഖപ്പെടുത്തി.പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും പ്രയോജനങ്ങളെ പറ്റിയും അവയുടെ കൃഷി രീതികളെ കുറിച്ചും സ്കൂൾ കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി എം പോഷൺ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും അടുക്കള പച്ചക്കറി തോട്ടങ്ങൾ നടപ്പിലാക്കി വരുന്നത്.

Advertisement