നെടുവത്തൂരിൽ ദേശീയ പാതയിലേക്ക് മരം ഒടിഞ്ഞു വീണു

23
Advertisement

കൊട്ടാരക്കര: നെടുവത്തൂർ കിള്ളൂരിൽ ദേശീയ പാതയിലേക്ക് മരം ഒടിഞ്ഞു വീണു.  കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് ദേശീയ പാതയിൽ വൈദ്യുത പോസ്റ്റിന് മുകളിലേക്കു മരം വീണത്. ഇതോടെ ദീർഘ നേരം ഗതാഗതം തടസ്സപ്പെട്ടു.
കൊട്ടാരക്കരയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് മരചില്ലകൾ വെട്ടി മാറ്റി ഗതാഗത സൗകര്യം ഒരുക്കിയത്. നിരത്തിൽ വാഹനങൾ കുറവായതിനാൽ  അപകടം ഒഴിവായി.

Advertisement