സർക്കാർ ആശുപത്രിയെയും അവിടുത്തെ ഡോക്ടർമാരെയും വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റ്, പേ വിഷ ബാധയേറ്റു മരിച്ച കുന്നിക്കോട് സ്വദേശിനി നിയാഫൈസലിന്റെ മാതാവ്

429
Advertisement

കൊട്ടാരക്കര. പേവിഷ ബാധാ പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനസർക്കാരിനെതിരെ, പേ വിഷ ബാധയേറ്റു മരിച്ച കുന്നിക്കോട് സ്വദേശിനി നിയാഫൈസലിന്റെ മാതാവ്. സർക്കാർ ആശുപത്രിയെയും അവിടുത്തെ ഡോക്ടർമാരെയും വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ചികിത്സയ്ക്ക് കാലതാമസം മാത്രമല്ല ചികിത്സയിലെ പിഴവും വ്യക്തമാണെന്ന് നിയയുടെ അമ്മ ഹബീറ പറഞ്ഞു

പേവിഷബാധാ മരണങ്ങളെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ നിയഫൈസലിന് വാക്സിൻ നൽകുന്നതിൽ കാലതാമസമുണ്ടായന്നും എന്നാൽ മരണകാരണം അതല്ലെന്നുമാണ് ബാലാവകാശ കമ്മീഷനു നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിന്നാലെയാണ് ഹബീറ സർക്കാരിനെതിരെ വിമർശനമുയർത്തുന്നത്

ചികിത്സ നൽകുന്നതിൽ കാലതാമസം മാത്രമല്ല ചികിത്സ പിഴവും ഉണ്ടായി. റിപ്പോർട്ട് തേടിയവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലന്നും വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിക്കുന്നില്ലന്നും ഹബീറ. മരണത്തിന് പിന്നാലെ പ്രതിഷേധവുമായി എത്തിയവരും പിന്നീട് ഈ മാതാവിനെ തിരിഞ്ഞുനോക്കിയില്ല. വ്യവസ്ഥിതിയുടെ കെടുകാര്യസ്ഥതയ്ക്ക് മകളെ ബലി നല്‍കേണ്ടി വന്ന കുടുംബത്തിന് ഒരു നീതിയും ലഭിച്ചിട്ടില്ല.

Advertisement