കേരഫെഡിന് ചരമഗീതം കുറിച്ച് മാനേജ്മെൻറ് . സംസ്ഥാന കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി എംഎൽഎ
കരുനാഗപ്പള്ളി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം കേരഫെഡ് അടച്ചുപൂട്ടലിൻ്റെ വക്കിൽ. സെക്രട്ടറിയേറ്റിൽ നിന്നും ഡെപ്യൂട്ടേഷൻ വന്ന സെക്ഷൻ ഓഫീസർമാർ. ഫിനാൻസ്, എക്സ്റ്റൻഷൻ, മാർക്കറ്റ് എന്നീ മേഖലകളിൽ വരുത്തിയ കെടുകാര്യസ്ഥത മൂലമാണ് കേരഫെഡ് തകർച്ചയ്ക്ക് കാരണമായത് എന്നാണ് ആക്ഷേപം. മാർക്കറ്റിംഗിങ്ങിൽ
ഉന്നത ക്വാളിഫിക്കേഷൻ ഉള്ളവർ
ഫിനാൻസ് . അഗ്രികൾച്ചർ എന്നീമേഖലകളിൽ ഉന്നത യോഗ്യതയുള്ള പ്രൊഫഷണലുകൾഎന്നിവർ കൈകാര്യം ചെയ്തിരുന്ന മേഖലയിൽ ആണ് സെക്രട്ടറിയേറ്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ഈ മേഖലയിൽ പരിചയമില്ലാത്തവർക്ക് ചുമതല നൽകിയത്.
കാലങ്ങളായി ഓണം വിപണിക്കായി കൺസ്യൂമർഫെഡ് 2000 ടൺ, സപ്ലൈകോ 500 ടൺ,
ഡിസ്ട്രിബ്യൂട്ടേഴ്സ് 2500ടൺ, ഇങ്ങനെആകെ 5000 ടൺ കേരവെളിച്ചെണ്ണയാണ് കേരഫെഡ് വിപണനം നടത്തീവന്നിരുന്നത്. ഇതിനായി ജനുവരി മാസത്തിൽ 8500 ടൺ കൊപ്ര സംഭരിക്കുവാൻ നോട്ട് തയ്യാറാക്കുകയും അത് ബോർഡിൻറെ അനുമതി നേടുകയും ചെയ്യ്ത് കൊപ്ര സംഭരിക്കുന്ന നടപടികളാണ് നടന്നുവന്നിരുന്നത്. എന്നാൽ കൊപ്ര സുലഭമായി ലഭിക്കുന്ന ഫെബ്രുവരി മാർച്ച് മാസങ്ങളിൽ 135 രൂപമാത്രം കിലോയ്ക്ക് വിലയുള്ള കൊപ്ര സംഭരിക്കാത്തത് കാരണം കേരഫെഡിൽ അതി രൂക്ഷമായ കൊപ്ര ക്ഷാമത്തിന് ഇടയാക്കുകയും തൽഫലമായി നിലവിലെ കൊപ്ര വില കിലോയ്ക്ക് 270 രൂപയ്ക്ക് സംഭരിക്കുന്ന അവസ്ഥയുണ്ടായി.ഇത് കാരണം ഒരു ലിറ്ററിന് അഞ്ചു രൂപ ലാഭത്തിൽ 210 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന കേര വെളിച്ചെണ്ണ ഇപ്പോൾ ലിറ്ററിന് 30 രൂപ നഷ്ടത്തിൽ ഇന്ന് 419 രൂപയ്ക്ക് വിൽക്കേണ്ട അവസ്ഥ വന്നു. തത്ഫലമായി മാർക്കറ്റിലെ വെളിച്ചെണ്ണ വിലകയറ്റം പിടിച്ചു നിർത്തുവാൻ കേരഫെഡിന് കഴിയാതെ വന്നു.
മുൻ വർഷങ്ങളിൽ പത്തും പതിനഞ്ചും കോടി രൂപ ഓരോ വർഷവും ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കേരഫെഡ് ഇപ്പോഴത്തെ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം അടച്ചു പൂട്ടലിന്റെ വക്കിലാണ്.കേരഫെഡ് സ്ഥാപനം നിലനിൽക്കുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടൽ നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർഎതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. കേരഫെഡിന്റെ നിരുത്തരവാദപരമായ പ്രവർത്തനത്തെ സംബന്ധിച്ച് മുൻപ് നിയമസഭയിൽ സബ്‌മിഷനിലൂടെ ഈ വിഷയം അവതരിപ്പിച്ചിട്ടുള്ളതാണെന്നും എം എൽ എ അറിയിച്ചു