ഹൈവേ അതോറിറ്റിയുടെ കെടുകാര്യസ്ഥത പരിഹരിക്കണം

210
Advertisement

കരുനാഗപ്പളളി: കരോട്ട് ജംഗ്ഷന്‍ മുതല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുളള ഓട നിര്‍മ്മാണം യഥാസമയം പൂര്‍ത്തീകരിക്കാത്തതിനാലും സര്‍വ്വീസ് റോഡ് നാളിതുവരെയും സഞ്ചാരയോഗ്യമാക്കാത്തതിനാലും വ്യാപാരികളും പൊതുജനങ്ങളും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അടിയന്തിരമായി ഓടയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സര്‍വ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) കരുനാഗപ്പള്ളി വെസ്റ്റ് യൂണിറ്റ് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് ജി.ബാബുക്കുട്ടന്‍പിളള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നിജാംബഷി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം ജില്ലാ ഭാരവാഹികളായ റൂഷ.പി.കുമാര്‍, എസ്.ഷംസുദ്ദീന്‍, അശോകന്‍ അമ്മവീട്, അജയകുമാരന്‍പിളള, അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.

Advertisement