കരുനാഗപ്പള്ളി . രക്തസാക്ഷി ഇ ഭാസ്കരന്റെ 46-ാം രക്തസാക്ഷി ദിനാചരണം നടന്നു. തൊടിയൂർ,കല്ലേലിഭാഗത്തെ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടന്നു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു. വി വിജയൻപിള്ള അധ്യക്ഷനായി. സിപിഐ എം കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി രാജീവ്, ബി പത്മകുമാരി തുടങ്ങിയവർ പങ്കെടുത്തു.