കൊട്ടാരക്കര: അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് കോമ്പൗണ്ടിൽ ഇന്ന് അനാച്ഛാദനം ചെയ്യും. രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അനാച്ഛാദനകർമം നിർവ്വഹിക്കും. ഏറെ നാളുകളായി നാടിന്റെ അഭിലാഷമായിരുന്നു പ്രതിമ സ്ഥാപിക്കുക എന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അങ്കണത്തിൽ തന്നെയാണ്. ഇതോടൊപ്പം തന്നെ താലൂക്ക് ലൈബ്ര റിയുടെ റീഡിംഗ് റൂം വായനക്കാർക്കായി തുറന്നുകൊടുക്കും.