എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍

720
Advertisement

കൊല്ലം: എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. തൃക്കോവില്‍വട്ടം പുതുച്ചിറ ജെ.ജെ ഭവനത്തില്‍ ജിജുമോന്‍ (28) ആണ് പിടിയിലായത്. ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം
പോലീസ് നടത്തിയ പരിശോധനയില്‍ ഡീസന്റ് ജംഗ്ഷന് സമീപമുള്ള പമ്പ്ഹൗസ് പരിസരത്തുനിന്നാണ് 760 മില്ലിഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിഥിന്‍ നളന്‍, സോമരാജന്‍, സിപിഒമാരായ ശംഭു, ഷമീര്‍, ഷാനീര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement