കൊല്ലം: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. കരിക്കോട് ഷീബ ഭവനില്‍ കണ്ണന്‍ (52) ആണു മരിച്ചത്. ഇന്ന് വൈകിട്ട് 6ന് ആണ് സംഭവം. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് ഇദ്ദേഹം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതി കൊടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെ ഇദ്ദേഹം സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.