കൊല്ലം: ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ കൊട്ടിയം സ്വദേശിയില്‍ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലയില്‍ പോണേക്കര വില്ലേജില്‍ മീഞ്ചിറ റോഡില്‍ ജചഞഅ 144-ല്‍
ഗ്‌ളോറിയ ഭവനില്‍ ജയിംസ് മകന്‍ ജോണ്‍സണ്‍ (51) ആണ് പിടിയിലായത്.
ഷെയര്‍ ട്രേഡിങ്ങില്‍ വിശദമായ പരിശീലനം ലഭ്യമാണെന്ന ഫേസ്ബുക്ക് പരസ്യ
ത്തില്‍ വിശ്വസിച്ച് ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ്
ഗ്രൂപ്പില്‍ അംഗമാക്കി. തുടര്‍ന്ന് ഷെയര്‍ ട്രേഡിങ്ങിനേക്കാള്‍ മികച്ചത് ബ്ലോക്ക് ട്രേഡിങ്ങും
ഇന്‍സ്റ്റിട്യൂഷണല്‍ ട്രേഡിങ്ങും ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍
പണം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായുള്ള പരിശീലനം നല്‍കിയ ശേഷം ട്രേഡിങിനായുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കാമെന്ന് വാഗ്ദാനവും ചെയ്യ്തു.
തുടര്‍ന്ന് യഥാര്‍ത്ഥമായ ഒരു ഷെയര്‍ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള
വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബ്ലോക്ക് ട്രേഡിങ്ങ്
ചെയ്യാനെന്ന വ്യാജേന പ്രതികളുടെ നിര്‍ദ്ദേശപ്രകാരം പല തവണകളായി 15 ലക്ഷത്തില
ധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് എടുക്കുകയായിരുന്നു. എന്നാല്‍
പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിന്‍വലിക്കാന്‍ കഴിയാതെ വന്നതോ
ടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബര്‍ പോലീസിനെ
സമീപിച്ചത്. പരാതിയെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ തട്ടി
യെടുത്ത തുക പല അക്കൗണ്ടുകള്‍ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം എറ
ണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പന്‍വലിച്ചതായും കണ്ടെത്തു
കയും തുടര്‍ന്ന് അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്യ്തതില്‍ നിന്നും യുവതിയുടെഅക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങള്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും
കണ്ടെത്തി. തുടര്‍ന്ന് തട്ടിപ്പ്‌സംഘത്തെ പോലീസ് നിരീക്ഷിച്ച് വരവെ സമാന രീതിയി
ലുള്ള തട്ടിപ്പിന് പാലക്കാട് സ്വദേശികളായ ഹക്കീം, മുഹമ്മദ് ജാഫര്‍ എന്നിവരെ മല
പ്പുറം കൊളത്തൂര്‍ പോലീസ് പിടികൂടുകയും കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ
സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണില്‍ നിന്നും എറണാ
കുളം സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ലഭിച്ച
തിനെ തുടര്‍ന്ന് തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ജോണ്‍സനെ പോലീസ് തിരിച്ചറിയു
കയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളത്തില്‍ നിന്നടക്കം നിരവധി ആളുകളുടെ കോടിക്കണക്കിന് രൂപ ഓണ്‍ലൈന്‍
തട്ടിപ്പിലൂടെ കവര്‍ന്നെടുത്ത അന്തര്‍ദേശീയ തട്ടിപ്പ് സംഘമായ കംബോടിയന്‍ തട്ടിപ്പ്
സംഘത്തിന്റെ കേരളത്തിലെ മുഖ്യ കണ്ണികളാണ് ഹക്കീമും, മുഹമ്മദ് ജാഫറും. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന തുക സാധാരണക്കാരായ പലരുടേയും അക്കൗണ്ടുകളിലൂടെ പിന്‍വ
ലിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനായ് ഇടനിലക്കാരെ ഉപയോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.
കൊല്ലം സിറ്റി ഡി.സി.ആര്‍.ബി അസ്സി.പോലീസ് കമ്മീഷണര്‍ നസീര്‍. എ യുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗോപകുമാര്‍, നിയാസ്, നന്ദകുമാര്‍, എ.എസ്.ഐ
അരുണ്‍ കുമാര്‍, സി.പി.ഓ അബ്ദുള്‍ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്.