കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 41-ാം സ്ഥാപകദിന സമ്മേളനം നാളെ കൊല്ലം ആശ്രാമം എസ്എന്‍ സമുച്ചയത്തില്‍ (തെന്നല ബാലകൃഷ്ണപിള്ള നഗറില്‍) സംഘടിപ്പിക്കും. രാവിലെ 10.30ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനാകും. പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയാകും.
11.30ന് പ്രതിനിധി സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണവും ജോണ്‍സണ്‍ എബ്രഹാം ഇന്ദിരാജി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. മുന്‍കാല നേതാക്കളെ സി.ആര്‍. മഹേഷ് എംഎല്‍എ ആദരിക്കും. കെപിസിസി സെക്രട്ടറിമാരായ സൂരജ് രവി, സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍, സെറ്റോ കണ്‍വീനര്‍ എ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിക്കും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധന്‍, സെക്രട്ടറി പി. ജര്‍മ്മനിയാസ് എന്നിവര്‍ സംസാരിക്കും.