കരുനാഗപ്പള്ളി . ടൗൺ ക്ലബ്ബിലെ സി എസ് സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗ്രന്ഥശാലയിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ എൻ രാജൻപിള്ള അധ്യക്ഷനായി. നേതൃസമിതി കൺവീനർ എ സജീവ് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട്ട്, സജിത തുടങ്ങിയവർ സംസാരിച്ചു. ഫാത്തിമ താജുദീന്റെ കവിതകൾ അടങ്ങിയ പുസ്തകം ഗ്രന്ഥശാലയ്ക്ക് വേണ്ടി ചടങ്ങിൽ ഏറ്റുവാങ്ങി. താലൂക്കിലെ മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട പുള്ളിമാൻ ഗ്രന്ഥശാലയിലെ കലയെ ചടങ്ങിൽ അനുമോദിച്ചു.