കരുനാഗപ്പള്ളി .സി ആർ മഹേഷ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കൃഷിഭവൻ കെട്ടിടത്തിന്റെ ശിലസ്ഥാപനം എം എൽ എ നിർവഹിച്ചു
കൊല്ലം ജില്ലയിലെ പ്രധാന കാർഷിക മേഖലയായ തഴവ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ കെട്ടിടം ഏകദേശം 40 വർഷം പഴക്കമുള്ളതായിരുന്നു. ഏറെ അസൗകര്യങ്ങൾക്ക് ഇടയിൽ കേവലം ഇടുങ്ങിയ മുറികളോടുകൂടി കർഷകർക്ക് നിന്ന് തിരിയാൻ പോലും സൗകര്യമില്ലാത്ത ഒരു അവസ്ഥയിലായിരുന്നു കൃഷിഭവൻ പ്രവർത്തിച്ചുവന്നിരുന്നത്. ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള പ്രദേശമായ പാവുമ്പ ഉൾപ്പെടെയുള്ള നിരവധി ഏ ലാസമിതി കളുടെ കർഷക ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട കൃഷിഭവന്റെ അസൗകര്യം വിവിധ കർഷക സമിതികൾ സി ആർ മഹേഷ് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കോൺഫ്രൻസ് ഹാൾ, ഓഫീസ് സൗകര്യം ഉൾപ്പെടെയുള്ള ബഹുനില മന്ദിരം നിർമിക്കുന്നതിനാണ് സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടി പൂർണമായും സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുവാനാണ് തുക അനുവദിച്ചതെന്ന് സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സദാശിവൻ അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷൻ മാരായ അമ്പിളി കുട്ടൻ, മിനി മണികണ്ഠൻ ബ്ലോക്ക് മെമ്പർ മധുമാവോലി അംഗങ്ങളായ മുകേഷ്, മായ സുരേഷ്,വത്സല,ശ്രീകുമാർ കൃഷിഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു