ജോലിക്കെത്തിയ അധ്യാപകരെ മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തിട്ടില്ലെന്ന് സിഐടിയു

442
Advertisement

കുന്നത്തൂർ:ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ അധ്യാപകരെ മർദ്ദിക്കുകയും അസഭ്യം പറയുകയും പൂട്ടിയിടുകയും ചെയ്തതായുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകർ ഒപ്പിട്ട് മടങ്ങാൻ ശ്രമിക്കുമ്പോൾ എതിർക്കുകയുണ്ടായി.ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാവായ ഗിരീഷ് ഒപ്പിട്ട ശേഷം മടങ്ങുകയും ഉച്ചയ്ക്ക് ശേഷം തിരികെ എത്തിയപ്പോൾ സമരാനുകൂലികൾ തടയുകയുമായിരുന്നു. സമരാനുകൂലികൾ അധ്യാപകരിൽ ഒരാളെ പോലും മർദ്ദിച്ച സംഭവവും ഉണ്ടായിട്ടില്ലെന്നും സിഐടിയു ഭാരവാഹികൾ വ്യക്തമാക്കി.

Advertisement