ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി

181
Advertisement

ശാസ്താംകോട്ട:
കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ പോലീസ് അകാരണമായി മർദ്ദിച്ചതായി ആരോപിച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക്
മാർച്ച് നടത്തി.ഫിൽട്ടർഹൗസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.സബ് ട്രഷറിക്ക് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധയോഗം സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ടയിലെ പോലീസ് അതിക്രമം നിയമസഭയിൽ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോർജ് രാജിവച്ച് ഒഴിയുംവരെ ശക്തമായ സമരവുമായി കോൺഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.എം.വി ശശികുമാരൻ നായർ,വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,ഉല്ലാസ് കോവൂർ,തുണ്ടിൽ നൗഷാദ്,പി.നൂറുദ്ദിൻകുട്ടി,പി.കെ രവി,കല്ലട ഗിരീഷ്,തോമസ് വൈദ്യൻ,കാഞ്ഞിരവിള അജയകുമാർ,ത്രിദീപ് കുമാർ,രവി മൈനാഗപ്പള്ളി,ദിനേശ് ബാബു,അൻവർ പാറപ്പുറം,വൈ.നജീം,സുഹൈൽ അൻസാരി,പി.എം സെയ്ദ് ഉൾപ്പെടെ നിരവധി നേതാക്കൾ പ്രസംഗിച്ചു.

Advertisement