ശൂരനാട് : ശൂരനാട് തെക്ക് പഞ്ചായത്തിലെ കുറുന്തോട്ടി കൃഷി വ്യാപന പദ്ധതി തുടങ്ങി. പഞ്ചായത്തിൽ നടപ്പിലാക്കുന്ന മെഡിസിനൽ വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവന്റെ സഹകരണത്തോടുകൂടി കുറുന്തോട്ടി കൃഷി ചെയ്യുന്നത്.
ശൂരനാട് തെക്ക് പഞ്ചായത്തിലെ കഴിഞ്ഞവർഷത്തെ മികച്ച വനിത കർഷകക്കുള്ള അവാർഡ് നേടിയ ഷൈനിയുടെ 75 സെന്റ് വാസ്തുവിൽ ആണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു .കൃഷി അസിസ്റ്റന്റ് ഓഫീസർ രാഖി, വാർഡ് മെമ്പർ മീനു, തൊഴിലുറപ്പ് അംഗങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു
Home Lifestyle Agriculture ശൂരനാട് തെക്ക് പഞ്ചായത്തിൽ കുറുന്തോട്ടി കൃഷി വ്യാപന പദ്ധതി ഉദ്ഘാടനം ചെയ്തു