കൊട്ടാരക്കര സ്വദേശികളായ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും ഷാർജയിൽ മരിച്ചനിലയിൽ

1903
Advertisement

കൊട്ടാരക്കര സ്വദേശികളായ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും ഷാർജയിൽ മരിച്ചനിലയിൽ. അൽ നാഹ്ദയിലെ താമസയിടത്തിലാണ് മരിച്ചനിലയിൽ കണ്ടത്. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് എന്നിവരാണ് മരിച്ചത്. ദുബായിൽ സ്വകാര്യസ്ഥാപനത്തിലെ ഫയലിങ് ക്ലർക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു വിപഞ്ചിക. മരണത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷണം നടത്തിവരുന്നു. മണിയൻ- ശൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക. ഭർത്താവ് നിധീഷ് വലിയവീട്ടിൽ.


മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ. സംഭവം ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടികൾ പൂർത്തിയാക്കാനുള്ള ഇടപെടലുകൾ നടത്തുകയാണെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പിആർഒ ഹരി അറിയിച്ചു.

Advertisement