കരുനാഗപ്പള്ളി . സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണം. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. പണിമുടക്കിയ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ടൗൺ ക്ലബ്ബിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ എം എസ് താര ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി പിആർ വസന്തൻ അധ്യക്ഷനായി. എ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരൻ, കെ പി വിശ്വ വത്സലൻ, വി ദിവാകരൻ, കടത്തൂർ മൻസൂർ, ആർ രവി, ജഗത് ജീവൻലാലി, കരിമ്പാലിൽ സദാനന്ദൻ, ഷിഹാബ് എസ്.പൈനുംമൂടൻ, എ എ ജബ്ബാർ എന്നിവർ പങ്കെടുത്തു.