വായനപക്ഷാചരണ സമാപനവും ബഷീർ ദിനാചരണവും

74
Advertisement

ശാസ്താംകോട്ട : കാരാളിമുക്ക് കണത്താർകുന്നം ഗവ. എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനപക്ഷാചരണവും, ബഷീർ ദിനാചരണവും നടത്തി. വിദ്യാർത്ഥികളും അധ്യാപകരും കുമ്പളത്തു ശങ്കുപിള്ള സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ ഈ അവതരണം നാടിനു കൗതുകം ഉണർത്തുന്ന ഒന്നായി മാറി. ഗ്രന്ഥശാല പ്രസിഡന്റ്‌ അജിത്ത്, പ്രഥമാധ്യാപിക സുമതി, എസ് എം സി ചെയർമാൻ സജീവ്, അധ്യാപകൻ അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

Advertisement