ഭാര്യയും ഭർത്താവും   മേജർ ഓപ്പറേഷന് വിധേയമായി തുടർ ചികിൽസക്കും നിത്യ ചിലവിനും പണമില്ലാതെ വിഷമിക്കുന്നു

88
Advertisement

ശാസ്താം കോട്ട: കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളി ആറ്റുപുറം ചരുവിള വടക്കതിൽ ബിജുവും ഭാര്യ എൽസമ്മയുമാണ് കരുണയുള്ളവരുടെ സഹായം തേടുന്നത്.
എൽസമ്മ . കെ. വികലാംഗയാണ്. രണ്ട് കുട്ടികളുടെ മാതാവ്. ഗർഭപാത്രത്തിലെ മുഴ വളർന്ന് വന്നതിനെ തുടർന്ന് നിരവധി ചികിൽസ നടത്തി ഒടുവിൽ തിരുവനന്തപുരം SATമെഡിക്കൽ കോളേജിൽ ഗർഭപാത്രം റിമൂവ് ചെയ്യ്ത ഓപ്പറേഷന് വിധേയമായി വീട്ടിൽ കഴിയുന്നു.
ബിജു.ഡി. എൽസമ്മയുടെ ഭർത്താവ്. കൂലിവേലയും മരപ്പണിക്കാരനുമായിരുന്നു. വാളുമായി മരം മുറിക്കുന്നതിനിടെ വാൾ തെറ്റി ഇടതു കാൽപ്പത്തിക്ക് ഗുരുതരമായ മുറിവ് പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരുനാഗപ്പള്ളി താലൂക്കാശുപ ത്രിയിലും ഒരു മാസത്തോളം ചികിൽസയിലായിരുന്നു. ഇപ്പോൾ വീടിനടുത്തുള്ള ഗവ. പി.എച്ച് സെൻ്ററിൽ നിത്യേനെ മുറിവ് മരുന്ന് വെച്ച് കെട്ടി വീട്ടിൽ വിശ്രമിക്കുന്നു.കാൽ തറയിൽ നല്ലെ വണ്ണം ഉറപ്പിക്കുവാൻ പോലും വയ്യാത്ത അവസ്ഥ. ആറുമാസത്തേക്ക് ഒരു ജോലിക്കും പോകാൻ കഴിയില്ല. വിദ്യാർത്ഥികളായ അബിൻ ബി.ഡേവിഡും , അബീനയും മക്കളാണ്. വീട് വെയ്ക്കാൻ പലരുടെ കൈയിൽ നിന്നും കടം വാങ്ങിയതും കൊല്ലം പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തതുമായ തുക കുടിശികയായി അടക്കാൻ നിവൃത്തിയില്ലാതെ ലക്ഷങ്ങളുടെ കടബാധ്യതയും ഈ കുടംബത്തെ അലട്ടുന്നുണ്ട്. സുമനസുകളുടെ സഹായം  നിത്യ ചിലവിനും തുടർചികിൽസക്കും ഇവർ പ്രതീക്ഷിക്കുന്നു കാനറാ ബാങ്ക് മൈനാഗപ്പള്ളി ശാഖയിൽ ബാങ്ക് അക്കൗണ്ട് നിലവിലുണ്ട്.
Elsamma .k
charuvila vadakkathil,kadappa,mynagappally.
Canara Bank Mynagappally Branch.
Kurumbolil building
Mynagappally.kollam District.

AC. No.45042010004391.
IFSC code.CNRB0014504.

MlCRcode.690015901.
phone- 9037571212 ( Abin B David) ( Google Pay No)
phone Elsamma. 79022 34 954

Advertisement