ആട്ടോയും കാറും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവര്‍ മരിച്ചു

567
Advertisement

അഞ്ചല്‍: കരുകോണ്‍ പുല്ലാത്തിയോട് ജംഗ്ഷനില്‍ ആട്ടോയും കാറും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവര്‍ മരിച്ചു. കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളി വടക്കതില്‍ വീട്ടില്‍ ഷെമീര്‍ ഖാന്‍ (37) ആണ് മരിച്ചത്. വയല ഭാഗത്തേക്ക് പോയ ആട്ടോയും കരുകോണ്‍ ഭാഗത്തേയ്ക്ക് വന്ന കാറുമാണ് കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തില്‍ ആട്ടോ പൂര്‍ണമായും തകര്‍ന്നു. പുല്ലാഞ്ഞിയോട് ജംഗ്ഷനിലെ ആട്ടോസ്റ്റാന്റില്‍ ഓട്ടോ ഓടി വന്ന ഷെമീര്‍ ഖാന്‍ വിദേശത്തെ ജോലിസ്ഥലത്ത് നിന്നും അടത്തിടെയാണ് നാട്ടില്‍ വന്നത്. അപകട സ്ഥലത്ത് നിന്നും നാട്ടുകാര്‍ ഷെമീര്‍ ഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജാസ്മിന്‍. മക്കള്‍: അബുല്‍ഹൈസം, സയാന്‍.

Advertisement