ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയയാള്‍ പിടിയില്‍

21
Advertisement

കൊല്ലം: ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന പിടികിട്ടാപ്പുള്ളി പോലീസിന്റെ പിടിയിലായി. നെടുമ്പന, കുളപ്പാടം, ചരുവിള പടിഞ്ഞാറ്റതില്‍ ഷിഹാസ് ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 2017-ല്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരെ
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
പോലീസ് തുടര്‍ച്ചയായി നടത്തിവന്നിരുന്ന അന്വേഷണത്തില്‍ ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിക്കുകയും കൊട്ടിയം പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകുന്നതിന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്.പിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിതിന്‍ നളന്‍, സുധീര്‍, ഷാ, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement