ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോഴുംമനസ്സ് മറ്റ് ചിന്തകളിലേക്ക് പോകാതെ റോഡിൽ നിന്നും ലഭിച്ച സ്വർണ്ണമാല പോലീസിന് കൈമാറിഅൻസർ എന്ന 47 കാരൻ സത്യസന്ധതയുടെ ആൾരൂപമായി മാറി.കൂലിപ്പണിക്കാരനും മയ്യനാട് മുക്കം സ്വദേശിയുമായ അൻസർ ജോലിക്ക് പോകാനായിസൈക്കിളിൽ മയ്യനാട് ഭാഗത്തേക്ക് വരവേയാണ് റോഡിൽഎന്തോ കിടന്ന് മിനുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.അടുത്തുചെന്ന് അത് എടുത്തു നോക്കിയപ്പോൾ താലിയുംഏലസ്സും അടങ്ങിയ സ്വർണ്ണ നിറത്തിലുള്ള ഒരു മാലയാണെന്ന് മനസ്സിലായി.മനസ്സിൽ മറ്റൊരു ചിന്തയും കടന്നു വരാതെ അപ്പോൾ അതുവഴി വന്ന പലരോടും വല്ലവരുടെയും മാല കളഞ്ഞു പോയിട്ടുണ്ടോ എന്ന് തിരക്കിയെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ ഒട്ടും ആലോചിച്ചു നിൽക്കാതെ സഹോദരനായറഹീമിനെ വിവരം അറിയിച്ച ശേഷം മയ്യനാട് വെള്ളാപ്പള്ളിൽ മുക്കിന് സമീപംതാമസിക്കുന്ന ബന്ധുവായ റിട്ടയേർഡ് എസ്. ഐഫിറോസിൻ്റെ വീട്ടിലെത്തി വിവരം പറയുകയുംമാല സ്വർണ്ണം ആണെന്ന് ഉറപ്പുവരുത്തിയ ശേഷംറിട്ടയേഡ് എസ് ഐ യോടൊപ്പം ഇരവിപുരം പോലീസ് സ്റ്റേഷനിൽ എത്തി മാല പോലീസിന് കൈമാറുകയായിരുന്നു.മാല ലഭിച്ചിട്ടുള്ള വിവരം പോലീസും റിട്ട. എസ്.ഐ യുംസമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു.വീടുകൾ കയറിയിറങ്ങി പപ്പടം വിറ്റ് ഉപജീവനം നടത്തുന്നമയ്യനാട് പെട്രോൾ പമ്പിന് സമീപം തോട്ടിൻകര കിഴക്കതിൽ കൃഷ്ണ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സുരക്ഷാ ജീവനക്കാരനായ വേലായുധന്റെ ഭാര്യ 53 കാരിയായ ശൈലയുടെ മൂന്നു പവനോളം വരുന്ന താലി മാലയാണ് മത്സ്യം വാങ്ങാൻ പോകുന്നതിനിടെ നഷ്ടപ്പെട്ടത്.മാർക്കറ്റിൽ നിന്നും തിരികെ വീട്ടിലെത്തി മുഖം കഴുകുന്നതിനിടെയാണ് മാല കാണാതെ പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്.ഇതിൻറെ ദുഃഖത്തിൽ ഇരിക്കുമ്പോഴാണ് മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഹലീമയുടെ വിളി വരുന്നത്.സമൂഹമാധ്യമങ്ങളിൽ കൂടി മാല ലഭിച്ച വിവരം ഹലീമ അറിഞ്ഞിരുന്നു.തുടർന്ന്
മകൾസൗമ്യ യോടൊപ്പം ഇരവിപുരം പോലീസ് സ്റ്റേഷനിൽ എത്തി ഏലസ്സും താലിയും ഉള്ള മാല താൻ ധരിച്ചു നിൽക്കുന്ന ചിത്രം പോലീസിനെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷംമാല സ്റ്റേഷനിൽ ഏൽപ്പിച്ചഅൻസറിന്റെ സാന്നിധ്യത്തിൽഇരവിപുരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സബിതഷൈലക്ക് മാല കൈമാറി.
മാല തിരികെ കിട്ടിയതോടെ പറഞ്ഞറിയിക്കാൻപറ്റാത്ത സന്തോഷമായിരുന്നു ഷൈലക്കും മക്കൾക്കും. അൻസറിനോട് മനസ്സറിഞ്ഞ് നന്ദി രേഖപ്പെടുത്തി.മാല കിട്ടിയ സന്തോഷത്തിൽ ഷൈലയും ,മാല ഉടമയ്ക്ക് തന്നെ തിരികെ കൊടുക്കാൻ കാരണമായ സന്തോഷത്തിൽ അൻസറും സന്തോഷത്തോടെയാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.