അമൃതപുരി: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. മാതാ അമൃതാനന്ദമയി മഠത്തില്‍ എത്തിയ ഗവര്‍ണറെയും പത്‌നിയെയും സ്വാമി പ്രണവാമൃതാനന്ദ പുരിയുടെ നേതൃത്വത്തില്‍ പൊന്നാടയണിഞ്ഞ് സ്വീകരിച്ചു. സാധാരണ ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം എന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ പറഞ്ഞു. അമൃതപുരിയിലെത്തി അമ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
അമ്മയുടെ ഒരോ പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ്. അധ്യാത്മികതയും സേവനവും ഒരുപോലെയാണ് അമ്മ കാണുന്നത്. ആ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യമാണ് രാജ്യത്തിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ സമ്മാനിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് അമ്മയെ കാണുന്നതെന്നും അമ്മയുമായുള്ള കൂടിക്കാഴ്ചയിലൂടെ വലിയ പരിവര്‍ത്തനമാണ് മനസ്സിലുണ്ടായതെന്നും ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍ പറഞ്ഞു. രണ്ടുമണിക്കൂറോളം മാതാ അമൃതാനന്ദമയി ദേവിയുമായി സംവദിച്ച ഗവര്‍ണര്‍ ആശ്രമവും പരിസരവും സന്ദര്‍ശിച്ചു.