അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ

40
Advertisement

കരുനാഗപ്പള്ളി .മാതാവിനെ
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി
മരിച്ച നിലയിലും, ഇളയ കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലും കാണ പ്പെട്ടു. കോഴിക്കോട് ആൽത്തറമൂ ട് ക്ഷേത്രത്തിനു തെക്കുവശം ഗോകുലത്തിൽ കൃപ (ശാലി-36), ഇളയ മകൻ ആദിദേവ് (7) എന്നിവരെയാണ് മരിച്ച നില യിൽ കാണപ്പെട്ടത്. ഇന്നലെ രാ വിലെ ആയിരുന്നു സംഭവം. ‘ടൈൽസ് തൊഴിലാളിയായ ഭർ ത്താവ് ഗോപകുമാർ ജോലിക്കും, മൂത്തമകൾ അനുഗ്രഹ പ്ലസ് വൺ ട്യൂഷനും പോയിരുന്നു. രാ വിലെ അയൽക്കാരി അന്വേഷി ച്ചെത്തിയപ്പോഴാണ് മുറി പൂട്ടി ക്കിടക്കുന്നതു കാണുന്നതും, തു ടർന്നുള്ള അന്വേഷണത്തിൽ മരി ച്ച നിലയിൽ കണ്ടെത്തുന്നതും. കരുനാഗപ്പള്ളി പൊലീസെത്തി ഇൻക്വസ്‌റ്റ് തയാറാക്കി മൃതദേ ഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. മൂ ത്തമകൾ അനുഗ്രഹ എസ്എ സ്എൽസി പാസായി പ്ലസ് വൺ അഡ്‌മിഷനു വേണ്ടി കാത്തിരി ക്കുകയാണ്. മരിച്ച ആദിദേവ് കോഴിക്കോട് എസ്എൻവി എൽ പി എസിലെ ഒന്നാം ക്ലാസ് വി ദ്യാർഥിയായിരുന്നു. മരണ കാര ണം എന്തെന്ന് അറിവായിട്ടില്ല. കട്ടിലിൽ മരിച്ച നിലയിൽ കാണ പ്പെട്ട ആദിദേവിൻ്റെ മരണ കാര ണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ അറിയാൻ കഴിയുകയുള്ളുവെന്നു പൊലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം നട ത്തിയ മൃതദേഹം ഇന്നലെ രാത്രി വീട്ടു വളപ്പിൽ സംസ്കരിച്ചു.

Advertisement