പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് കാലിലൂടെ കയറിയിറങ്ങി ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുനലൂർ പേപ്പർമിൽ കാഞ്ഞിരമല പുത്തൻപുരയിൽ വീട്ടിൽ മുരുകേശൻ (56) ആണ് ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പുനലൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്.
കഴിഞ്ഞ 19 ന് രാവിലെ എട്ടരയോടെ പുനലൂർ ബസ് ഡിപ്പോയിലെ പ്രവേശന കവാടത്തിലായിരുന്നു അപകടം. പുനലൂർ ഡിപ്പോയിയിലേക്ക് ബസ് കയറുമ്പോൾ മലയോര ഹൈവേയുടെ വശത്ത് കൂടി നടന്നുവരികയായിരുന്ന മുരുകേശനെ ഇടിച്ചിട്ട് ഇടത് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.ഭാര്യ: സുനിത.