കൊട്ടിയം: കുളക്കരയിൽ ഇരുന്ന് കുളിക്കുകയായിരുന്ന യുവാവ് കാൽവഴുതി കുളത്തിൽ വീണ് മരിച്ചു. കൊല്ലൂർവിളപള്ളിമുക്ക്
ഇക്ബാൽ നഗർ 165 കുറ്റിപ്പുറത്ത് ഹൗസിൽജലീൽ ഖുറൈഷി ദമ്പതികളുടെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഉമയനല്ലൂർ ക്ഷേത്രക്കുളത്തിൽ ആയിരുന്നു സംഭവം. ക്ഷേത്രക്കുളത്തിന് അടുത്തുള്ള ഒരുവീട്ടിൽ താമസിച്ചു വരികയായിരുന്ന ഷെഫീഖ്. ഭാര്യയോട് പറഞ്ഞിട്ടാണ് വീടിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയത്. ഏറെസമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മകനോടൊപ്പമാണ് ഇയാൾ കുളിക്കാൻ പൊയ്ക്കൊണ്ടിരുന്നത്. ഞായറാഴ്ച മകൻ കൂടെ ഉണ്ടായിരുന്നില്ല. ഇരവിപുരം കാവൽപ്പുരയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. കൊട്ടിയം പോലീസ് മേൽനടപടി സ്വീകരിച്ചു.
ഭാര്യ: സർജി. മക്കൾ: അക്ബർ ഷാ, അജ്മൽ ഷാ, ഷഹാന.
































