കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് തട്ടുകടയിലേക്ക് പാഞ്ഞുകയറി തിളച്ച എണ്ണവീണ് തമിഴ്നാട് സ്വദേശിക്ക് പരിക്ക്. കല്ലുപാലത്തിന് സമീപം തട്ടുകട നടത്തുന്ന അയ്യര് സ്വാമി(42)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. ഡെലിവറി ബോയിയായ ഹരികൃഷ്ണന്റെ ബൈക്കാണ് കടയിലേക്ക് ഇടിച്ചുകയറിയത്. കടയിൽ അടുപ്പിന് മുകളിലുണ്ടായിരുന്ന പാത്രവും തിളച്ച എണ്ണയും മറിഞ്ഞ് അയ്യര് സ്വാമിയുടെ ദേഹത്തേക്ക് വീണു. ഇദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ ഹരികൃഷ്ണനും പരിക്കേറ്റിട്ടുണ്ട്.