കരുനാഗപ്പള്ളി : സാമൂഹിക പരിവർത്തന പ്രക്രിയയിൽ എഴുത്തുകാർ നൽകുന്ന സംഭാവന അമൂല്യമാണെന്ന് സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. വായന പക്ഷാചരണത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തിയ അക്ഷര പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സാമൂഹിക നവോത്ഥാന രംഗത്ത് കരുനാഗപ്പള്ളിയിലെ എഴുത്തുകാർ നൽകിയിട്ടുള്ള സംഭാവന ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സബർമതി ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു.
സബർമതി അക്ഷര പുരസ്‌കാരം ആൻസി ജെയിംസിനും(ഇവിടെ തുടങ്ങുന്നു-കവിത)
അക്ഷരശ്രീ പുരസ്‌കാരം
കഥ വിഭാഗത്തിൽ
രാകേഷ് നാഥ്
(ചുക്കു), നോവൽ വിഭാഗത്തിൽ
സുരേഷ്ദേവ് മുഖത്തല (അനുഭവത്തെയ്യം), ബാലസാഹിത്യ വിഭാഗത്തിൽ സന്തോഷ് പ്രിയൻ (കടത്തുകാരൻ),കവിതവിഭാഗത്തിൽ കെ.ഡി.ഷൈബു മുണ്ടയ്ക്കൽ (ഇടതു കഴുവിലെ കള്ളൻ) എന്നിവർക്കുമാണ് നൽകിയത്.
സി. ആർ. മഹേഷ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലൈബ്രറിക്ക് അനുവദിച്ച പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം ചടങ്ങിൽ കൈമാറി.
സെന്റർ ഫോർ സയൻസ് ഡയറക്ടർ വി. അരവിന്ദകുമാർ,സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, നോവലിസ്റ്റ് പി. സുനിൽകുമാർ, ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ, ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു