കൊല്ലത്ത് വാട്‌സാപ്പ് അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

485
Advertisement

ജോലി വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘത്തില്‍ ഉള്‍പ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലാ
യി. പാലക്കാട്, പട്ടാമ്പി, കൊടുമുണ്ട, വെളുത്തേടത്ത് തൊടി ഹൗസില്‍ ഉമ്മര്‍ മകന്‍
മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്.
കൊല്ലം സ്വദേശിയുടെ വാട്‌സാപ്പ് അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈമായി ജോലി
ചെയ്യ്ത് മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കുകയായിരുന്നു. അതിന്‌ശേഷം കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍വാല്യു കൂട്ടി നല്‍കുന്ന ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി ആണെന്നും ഇതിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നും അതിനായി നിര്‍ദ്ദേശിക്കുന്ന വിവിധ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട്
ടാസ്‌ക്കുകള്‍ ചെയ്യുന്നതിനായി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യ്തു.
ഓരോ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുമ്പോഴും നിക്ഷേപിച്ചതിനേക്കള്‍ അധികം ലാഭം
കിട്ടിയതായ് കാണിച്ച് കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചു. തട്ടിപ്പ് സംഘത്തിന്റെ
വാഗ്ദാനം വിശ്വസിച്ച യുവാവ് പല തവണകളായി 36 ലക്ഷത്തിലധികം തുകയാണ്
നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിന്‍വലിക്കാന്‍
കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബര്‍ പോലീസിനെ സമീപിക്കുന്നത്. യുവാവിന്റെ പരാതിയെ തുടര്‍ന്ന്
പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ യുവാവില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ
ഒരു പങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായ് കണ്ടെത്തി. തുടര്‍ന്ന് നട
ത്തിയ അന്വേഷണത്തില്‍ ഇപ്രകാരം എത്തിയ പണം പ്രതി ബാങ്കില്‍ നിന്നും പിന്‍വലിച്ച് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് കൈമാറിയതായ് കണ്ടെത്തിയതിനെതുടര്‍ന്ന്
ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള
അന്വേഷണം തുടരുകയാണ്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ്
ന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആര്‍.ബി അസ്സി.പോലീസ് കമ്മീഷണര്‍ ശ്രീ.
നസീര്‍. എ യുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫ്, എസ്.ഐ മാരായ ഗോപകുമാര്‍, നന്ദകുമാര്‍, നിയാസ്, സി.പി.ഓ
മാരായ ജോസ് ജോണ്‍സണ്‍, അബ്ദുള്‍ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്.

Advertisement