ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ ജൂൺ 30ന്
പേ വിഷബാധ (റാബീസ്) ബോധവത്ക്കരണ പ്രതിജ്ഞയും ബോധത്ക്കരണ ക്ലാസ്സും സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് വിമലഹൃദയ സ്കൂളിലെ സ്പെഷ്യൽ അസംബ്ലിയിൽ മേയർ ഹണി നിർവഹിക്കും. വിവിധ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാർ ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകും. കുട്ടികളിൽ പേ വിഷബാധ ഉണ്ടായ ഉടൻ എടുക്കേണ്ട പ്രഥമശുശ്രൂഷ, വാക്സിനേഷൻ്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം നൽകുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ ജനപ്രതിനിധികളുടെ സഹകരണത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.