കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്ത കേസ് ചാര്‍ജ് ജഡ്ജിയായ മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി ആന്റണി നാളെ പരിഗണിക്കും.
കേസ് ഇന്നലെ പരിഗണനക്കെടുത്തപ്പോള്‍ 30-ാം പ്രതി പിടികിട്ടാപ്പുള്ളിയായ അടൂര്‍ സ്വദേശി അനുരാജിന്റെ ഒന്നാം ജാമ്യക്കാരന്‍ അസുഖ ബാധിതനായി കിടക്കുന്നതിനാല്‍ പിഴ തുക അടയ്ക്കാന്‍ നിര്‍വാഹമില്ലന്ന് അഭിഭാഷകന്‍ മുഖാന്തിരം അപേക്ഷ ബോധിപ്പിച്ചു. ഇതിന്മേല്‍ തുടര്‍ നടപടി കൈക്കൊള്ളുന്നതിന് കേസ് ജൂലൈ ഏഴിനും അവധിക്ക് വച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ജബ്ബാര്‍, അഡ്വ.അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
































