കൊല്ലം: കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തൃക്കരുവ വില്ലേജില്‍ കാഞ്ഞാവള്ളി ചേരിയില്‍ തിനവിള തെക്കതില്‍ നവീന്‍ (24) ആണ് ആല്‍ത്തറമൂട് ജങ്ഷന് സമീപത്തുവച്ച് പിടിയിലായത്. കേരള പോലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷന്‍ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശക്തികുളങ്ങരയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന നവീനെ കഴിഞ്ഞ ഒരാഴ്ചയായി ശക്തികുളങ്ങര പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ആല്‍ത്തറമൂട് ശക്തികുളങ്ങര പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്യുന്നുണ്ടായിരുന്നു.