കൊട്ടിയം: സുനാമി ഫ്‌ളാറ്റിന്റെ സ്റ്റെയര്‍കെയ്‌സിന് അടിയില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് ഇരവിപുരം പോലീസിന്റെ പിടിയിലായി. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റില്‍ ശ്യാംലാല്‍ (32) ആണ് പിടിയിലായത്.
കഴിഞ്ഞ 2 മാസമായി 8 കഞ്ചാവ് ചെടികളാണ് ഇയാള്‍ ഇവിടെ നട്ടുവളര്‍ത്തിയത്. സ്റ്റെയര്‍കേസിന്റെ അടിഭാഗം ആയതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇരവിപുരം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിലായത്.
ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജ്‌മോഹന്‍, സിപിഒ അനീഷ്, സജിന്‍, സുമേഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.