കരുനാഗപ്പള്ളി . ഒരു കാലത്ത് കേരളത്തിൻ്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റംവരെയുള്ള തീരദേശ വാസികൾക്ക് തൊഴിലേകിയിരുന്ന നാടിൻ്റെ തനതായ പരമ്പരാഗ ത വ്യവസായമായ കയർവ്യവസായത്തെ പുനരുജ്ജിവിപ്പിക്കാൻനടപടി വേണമെന്ന് സി.ആർ. മഹേഷ് എം.എൽ എ പറഞ്ഞു. നിലവിലെ കയർസഹകര സംഘങ്ങളിൽ ആധുനിക യന്ത്രസാമഗ്രഹികൾ ലഭ്യമാക്കിയാൽ ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ കയർഉൽപ്പാദനം നടത്തി വ്യവസായം ലാഭകരമാക്കാൻ കഴിയുമെന്നും എം.എൽ എ . ചൂണ്ടിക്കാട്ടി. കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തി ൻ്റെ പുനർപ്രവർത്തനം ഉദ്ഘാടനംചെയ്യുകയായിരുന്നു എം എൽ എ . സംഘത്തിൽ പുതുതായി സ്ഥാപിച്ച മിനി ചകിരിതാറ്റ് മിഷൻ്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർമാൻ പടിപ്പുലത്തീഫ് നിർവ്വഹിച്ചു. കയർ സംഘം പ്രസിഡൻ്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷതവഹിച്ചു. കയർ ഇൻസ്പെക്ടർ പ്രതിഭ മുഖ്യപ്രഭാഷണം നടത്തി, കയർ വകുപ്പ് ഫീൽഡ് അസിസ്റ്റൻ്റ് സിദ്ധൻ,ഭരണസമിതി അംഗങ്ങളായ പി. രാജമ്മ, സുരേഷ്, ബിന്ദു, പൊതു പ്രവർത്തകരായ പനക്കുളങ്ങരസുരേഷ്, എൻ. സുഭാഷ് ബോസ്, പി.വി. ബാബു ,കെ.ജി. ശിവാനന്ദൻ, തൊഴിലാളികളായ രമ, വസുമതി ,ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.