കരുനാഗപ്പള്ളി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് ഡ്രൈ ഡേയിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി വീട്ടിൽസൂക്ഷിച്ചു
വന്ന 75 (37.5 ലിറ്റർ) കുപ്പി വിദേശമദ്യം പിടികൂടി.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ലതീഷും പാർട്ടിയും നടത്തിയ റെയ്ഡിലാണ് കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് മുറിയിൽ മനീഷ് ഭവനം വീട്ടിൽ മോനിഷ് മോഹനൻ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യ ശേഖരം പിടികൂടി കേസ് എടുത്തത്. ഇയാൾ അനധികൃതമദ്യ വില്പന നടത്തിയ കുറ്റത്തിന് 2024 ഡിസംബറിൽ അറസ്റ്റിൽ ആവുകയും റിമാൻ്റിൽ കഴിയുകയും ചെയ്ത ആളാണ്. കരുനാഗപ്പള്ളി
കെന്നഡി ഹയർസെക്കൻഡറി സ്കൂളിന് കിഴക്കുവശം ഇയാൾ താമസിച്ചു വന്ന വാടകവീട്ടിൽ നിന്നാണ് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് ഇത്രയധികം മദ്യം പിടികൂടിയത്. റെയ്ഡ് സമയം മോനിഷ് മോഹൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
റെയ് ഡിന് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ ഗ്രേഡ് എക്സൈസ് ഇൻസ്‌പെക്ടർ
കെ ജി രഘു ,
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാരായ എസ്. ഉണ്ണി കൃഷ്ണപിള്ള, എബിമോൻ കെ. വി,
ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജിനു തങ്കച്ചൻ
സിവിൽ എക്‌സൈസ് ഓഫീസർമാരായ
അൻസാർ, എസ്. കിഷോർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മോളി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പങ്കെടുത്തു.