തലമുറകളെ പുസ്തകവായനയിലേക്ക് നയിക്കുന്നതിനായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായ ‘എഴുത്തുവഴി’ ജൂണ്‍ 27ന് തേവള്ളി ബി.എഡ് സെന്ററില്‍ ദേശീയ പുരസ്‌കാരജേതാവായ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ‘വായിച്ച പുസ്തകത്തിലെ ഇഷ്ടകഥാപാത്രത്തെ’ കുറിച്ച് നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസമത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും.
ബി.എഡ് സെന്റര്‍ പ്രിന്‍സിപല്‍ ഡോ. ലതാദേവി അമ്മ ജെ. അധ്യക്ഷയാകും. ജില്ല ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഡി. സുകേശന്‍, കെ.ബി. മുരളീകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍, എസ്.എസ്.കെ ജില്ല കോ-ഓഡിനേറ്റര്‍ ജി. കെ. ഹരികുമാര്‍, സാക്ഷരത മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ ടോജോ ജേക്കബ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.