കുണ്ടറയിൽ മൺവെട്ടികൊണ്ട് തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

631
Advertisement

കുണ്ടറ : മൺവെട്ടികൊണ്ട് തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുണ്ടറ ആശുപത്രിമുക്ക് അമ്പിപ്പൊയ്ക മേലേക്കുന്നത് ശരത്ത് ഭവനത്തിൽ സതീശനാണ് (51) ഇന്നലെ സന്ധ്യയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിൽ അയൽവാസിയായ തോട്ടത്തിൽ വീട്ടിൽ സുകു(40)വിനെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു. 21ന് രാവിലെയായിരുന്നു സംഭവം. സതീശന്റെ വീട്ടുപറമ്പിൽ നിന്നും മഴവെള്ളം സുകുവിന്റെ പറമ്പിലേക്ക് ഒഴുകുന്നത്  സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയുന്നു.  മൺവെട്ടി കൊണ്ട് നിരവധി തവണ തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.  
      തലയോട്ടി പൊട്ടി മാറി ഗുരുതരമായി പരിക്കേറ്റ സതീശനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് പരിക്ക് ഗുരുതരമാണെന്ന കണ്ടെത്തലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചുവരുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം ഇന്ന് സംസ്‌കരിക്കും. ഭാര്യ : ബിന്ദു
മക്കൾ : ശരത്, ശരണ്യ. മരുമകൻ : സുമേഷ്.

Advertisement