അഴീക്കൽ തീരത്ത് മുങ്ങിയ കപ്പലിൽ നിന്നുള്ളത് എന്ന് കരുതപ്പെടുന്ന 106 ഓളം ചാക്കുകെട്ടുകൾ കരയ്ക്കടിഞ്ഞു

1928
Advertisement

ഓച്ചിറ: ആലപ്പാട് അഴീക്കൽ തീരത്ത് ആണ് കപ്പലിൽ നിന്നുള്ളത് എന്ന് കരുതപ്പെടുന്ന 106 ഓളം ചാക്കുകെട്ടുകൾ അടിഞ്ഞു. അഴീക്കൽ കണ്ണാടി ശ്ശേരിൽ ക്ഷേത്രത്തിനു സമീപത്താണ് ചാക്കുകൾ അടിഞ്ഞത്. പോളിയെത്തിലീനായിരുന്നു ചാക്കുകളിൽ ഉണ്ടായിരുന്നത്. അഴീക്കൽ ബീച്ചിലെ ലൈഫ് ഗാർഡ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസും കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാരെടുത്തിട്ടുള്ളവരും എത്തി. തുടർന്ന് കരാറുകാർ ചാക്കുകെട്ടുകൾ കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ കൂടുതൽ വസ്തുക്കൾ അടിയാൻ സാധ്യത ഉള്ളതിനാൽ ഡ്രോൺ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കൊച്ചിതീരത്ത് അറബി കടലൽ മുങ്ങിതാണ എം.എസ്.സി എൽസ-3 ചരക്കുകപ്പലിലെ കണ്ടെയ്നറുകലുണ്ടായിരുന്നവയാണ് അഴീക്കലിൽ അടിഞ്ഞതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരത്തെ പൊളിഞ്ഞ നിലയിൽ തങ്കശ്ശേരി ഭാഗത്ത് നിന്ന് കണ്ടെത്തിയ കണ്ടെയ്നറുകളിലുണ്ടായിരുന്നതും ഇന്നലെ അടിഞ്ഞതിന് സമാനമാണ് ചാക്കുകളായിരുന്നു.

Advertisement