കൊല്ലത്ത് ഇന്ന് എംഡിഎംഎയുമായി പിടിയിലായത് യുവതിയടക്കം 11 പേര്‍

2862
Advertisement

കൊല്ലം: കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഇരുപത്തിനാല് മണിക്കുറിനുള്ളില്‍ എം.ഡി.
എം.എ യുമായി യുവതി അടക്കം പതിനൊന്ന് പേര്‍ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, കൊട്ടിയം സ്റ്റേഷന്‍ പരിധികളിലായാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്രയും പേര്‍ പിടിയിലായത്.
പുന്നക്കുളം ഷംനാ മന്‍സിലില്‍ ഷംനാസ് (34) നെയും കടത്തൂര്‍ എന്‍.എന്‍ ക്വാര്‍ട്ടേസില്‍
നിയാസ്(39) നെയുമാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഷംനാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍
നിയാസ് വില്‍പ്പനക്കായി എത്തിച്ച 4.14 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്
അഞ്ചാലൂമൂട് സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
അഞ്ചാലൂമൂട് എസ്.ബി.ഐ ബാങ്കിന് സമീപത്തെ റോഡില്‍ നിന്നും നീരാവില്‍ കരിക്കല്‍ വീട്ടില്‍ അതുല്‍ (25), പനയം പാലഴി വീട്ടില്‍ ഗിരീഷ്(47) എന്നിവരെ 2.32 ഗ്രാം
എം.ഡി.എം.എയുമായി പിടികൂടി. കൊട്ടിയം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ നളന്റെ നേതൃത്വത്തില്‍ കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളിലും കൂടി 2.3 ഗ്രാം എം.ഡി.എം.എ യുമായി വര്‍ക്കല സ്വദേശികളായ പുതിയ വീട്ടില്‍ താരിഖ് (20), മുള്ളില്‍ വീട്ടില്‍ തസ്ലീം (23), മന്ത്രി വിളകം വീട്ടില്‍ മാഹീന്‍ (28), ഉമയനല്ലൂര്‍ ഷിബിന മന്‍സിലില്‍, ഷാനു (27), ചാത്തന്നൂര്‍, അനിഴം വീട്ടില്‍ സൂരജ്(27), പാരിപ്പള്ളി ആശാരി വിളയില്‍ ഗോകുല്‍ (32), പാലോട്, മയിലാടും പുത്തന്‍ വീട്ടില്‍ അന്‍സിയ(35) എന്നിവരെ പിടികൂടി. ജില്ലാ പോലീസ് മേധായുടെ നിര്‍ദ്ദേശാനുസരണം ഡാന്‍സാഫിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നടപ
ടികളിലൂടെയാണ് ഇത്രയും പേര്‍ പോലീസ് പിടിയിലാകുന്നത്. ഡാന്‍സാഫ് എസ്.ഐ
മാരായ അനീഷ്, കണ്ണന്‍, സായിസേനന്‍ എന്നിവരുടെ നേതൃത്ത്വത്തിലൂള്ള സംഘാംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്നും ലഹരി വില്‍പ്പന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

Advertisement