കൊല്ലത്തെ അഭിഭാഷകർ കോടതി നടപടികളിൽ നിന്നും വിട്ടു നിന്നു

637
Advertisement

കൊല്ലം ബാറിലെ അഡ്വ ഐ.കെ. കൃഷ്ണകുമാറിനെ കോടതി വളപ്പിൽ വച്ച് കയ്യേറ്റം ചെയ്ത സംഭവത്തിൽ കൊല്ലത്തെ അഭിഭാഷകർ പ്രതിഷേധ സൂചകമായി കോടതി നടപടികളിൽ നിന്നും വിട്ടു നിന്നു. കൊല്ലം ബാർ അസോസിയേഷനിൽ രാവിലെ നടന്ന അടിയന്തിര ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന പ്രതിഷേധ സമരം പ്രഖ്യാപിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് നിയമനടപടികൾക്ക് വിധേയമാക്കി റിമാൻഡ് ചെയ്തതിനാൽ തുടർ സമരപരിപാടികൾ ഒഴിവാക്കി. കളക്ടറേറ്റിന് ചുറ്റും വമ്പിച്ച പ്രകടനം നടത്തിയാണ് സമരപരിപാടികൾ അവസാനിപ്പിച്ചത്. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ഓച്ചിറ എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ.മനോജ് എന്നിവർ നയിച്ചു. പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം ബാർ ഉൾപ്പെടെ കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു

Advertisement