കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്. ഇന്ന് രാവിലെ 11 ഓടെ തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം.കാലപ്പഴക്കം ചെന്ന സീലിംഗ് ഫാൻ തുരുമ്പിച്ച ഹുക്കിൽ നിന്ന് തകർന്ന് കുട്ടികൾക്ക് സമീപത്തേക്ക് വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി തിരുമുല്ലാവാരം സ്വദേശിയായ മൂന്ന് വയസുകാരന്റെ തലയിൽ ചതവ് ഉണ്ടായി.