പുനലൂര്‍. കാൽനടയാത്രക്കാരന്റെ കാലിലൂടെ കെ എസ് ആർടിസി ബസ് കയറി ഇറങ്ങി.ഇന്ന് രാവിലെ 9 മണിയോടെ പുനലൂർ കെ.എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കാഞ്ഞിരമല സ്വദേശി മുരുകേശനാണ് അപകടത്തിൽ പെട്ടത്. തെങ്കാശിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസ്, പുനലൂർ ഡിപ്പോയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.
മുരുകേശനെ ആദ്യം പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.