ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതിൽ പ്രധാനിയെ അഞ്ചൽ പോലീസ് പിടികൂടി.
കോതമംഗലം സ്വദേശി ബേബി വർക്കിയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
ഈ കേസിൽ രണ്ടുപേരെ മുൻപ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരിന്നു.
നഴ്സിംഗ് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാനിയാണ് ബേബി വർക്കി.
14 ലക്ഷം രൂപ വീതമാണ് ഓരോ ആളുകളിൽ നിന്നും ജോലി വാഗ്ദാനം നൽകി ഇവർ കൈക്കലാക്കി തട്ടിപ്പ് നടത്തിയത്. പിടിയിലായ ബേബി വർക്കിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നര കോടിയിലധികം രൂപ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു.
അഞ്ചൽ സ്വദേശികളിൽ നിന്നും ഇവർ 27 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.