മോഹന്‍ലാല്‍ കൊല്ലം അമൃതപുരി ആശ്രമത്തില്‍

Advertisement

നടന്‍ മോഹന്‍ലാല്‍ കൊല്ലം അമൃതപുരി ആശ്രമത്തില്‍ എത്തി. കഴിഞ്ഞദിവസം അന്തരിച്ച അമ്മാവന്‍ ഗോപിനാഥന്‍ നായരുടെ കുടുംബത്തെ കാണാനായാണ് മോഹന്‍ലാല്‍ എത്തിയത്. അമ്മാവന്റെ മരണ സമയം വിദേശത്തായിരുന്ന മോഹന്‍ലാല്‍ നാട്ടില്‍ എത്തിയശേഷം ബന്ധുക്കളെ കാണാന്‍ ആശ്രമത്തിലേക്കെത്തുകയായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു.
അമൃതപുരി ആശ്രമത്തിലെ മുതിര്‍ന്ന അന്തേവാസികളില്‍ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥന്‍ നായര്‍. കഴിഞ്ഞ 7-ാം തീയതി പുലര്‍ച്ചെയായിരുന്നു മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥന്‍ നായര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലം അമൃതപുരി ആശ്രമത്തില്‍ വച്ച് മരണപ്പെട്ടത്.

Advertisement