നിരോധിത പുകയില ഉൽപന്നവുമായി ഒരാൾ പിടിയിൽ

Advertisement

കരുനാഗപ്പള്ളി.നിരോധിത പുകയില ഉൽപന്നവുമായി ഒരാൾ പോലീസ് പിടിയിലായി. ആദിനാട്, ശ്രീലക്ഷമി വീട്ടില്‍ ദാമോദരൻ (55) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ന്് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി ദാമോദരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11 ചാക്കുകളിലായി സൂക്ഷിച്ചിരു 302 പാക്കറ്റ് നിരോധിത പുകയില ഉൽപങ്ങൾ കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പടെ വിതരണം നടത്തുതിനായി സുക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement