ടീപ്പോയുടെ ഗ്ളാസില്‍നിന്നും പരുക്കേറ്റ് രക്തം വാർന്ന് കുണ്ടറയില്‍ മൂന്നു വയസുകാരന് ദാരുണാന്ത്യം

2196
Advertisement

കൊല്ലം. കുണ്ടറ വീട്ടിലെ ടീപ്പോയുടെ ഗ്ളാസില്‍നിന്നും പരുക്കേറ്റ് രക്തം വാർന്നു മൂന്ന് വയസ്സുകാരന് ദാരു
ണാന്ത്യം.കുണ്ടറ,കുമ്പളം വിളയിലഴികത്ത് വീട്ടിൽ സുനീഷ് ലോറൻസിന്റെ മകൻ എയ്ദാൻ സുനീഷ് (3 വയസ്സ്) മരണപെട്ടത്.
കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ LKG വിദ്യാർത്ഥി ആണ് .ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു.ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കുളിക്കുവാന്‍പോയിരുന്ന അമ്മ റൂബി തിരികെ എത്തി നോക്കുമ്പോഴാണ് രക്തം വാർന്ന് അവശ നിലയിൽ കുട്ടിയെ കണ്ടത്.ഉടൻ തന്നെ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .
സംഭവത്തിൽ കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement