പടിഞ്ഞാറെ കല്ലടയിൽ തിന്നർ ഒഴിച്ച് വേസ്റ്റ് കത്തിക്കുന്നതിനിടയിൽ തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Advertisement

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലടയിൽ വീട്ടുമുറ്റത്തെ വേസ്റ്റ് തിന്നർ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.പടിഞ്ഞാറകല്ലട നടുവിലേക്കര ഹെറിൻ വില്ലയിൽ പരേതനായ ചാൾസ് ഡിക്കോസ്തായുടെ ഭാര്യ എലിസബത്താണ് (78) മരിച്ചത്.ഇന്നലെ വൈകിട്ട് 6 ഓടെയാണ് സംഭവം.മകനും മരുമകളും കല്ലട വലിയ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.വീട്ടു പരിസരത്തെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനിടയിൽ,വീട്ടിലെ പെയിൻ്റിങ്ങിന് ശേഷം മാറ്റി വച്ചിരുന്ന തിന്നർ ഒഴിക്കുകയായിരുന്നു.ആളിക്കത്തിയ തീ വസ്ത്രത്തിലേക്ക് പിടിച്ച് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദ്ദേഹം കാണപ്പെട്ടത്.മംഗലാപുരം സ്വദേശികളായ എലിസബത്തിൻ്റെ മകൻ നടുവിലക്കരയിൽ നിന്നുമാണ് വിവാഹം കഴിച്ചത്.കോവിഡ് കാലത്താണ് ഇവർ പടിഞ്ഞാറെ കല്ലടയിൽ സ്ഥിരതാമസമാക്കിയത്.ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന എലിസബത്തിൻ്റെ മൃതദേഹം അനന്തര നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടം ഉണ്ടായ സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന ആരംഭിച്ചു.

Advertisement