കരുനാഗപ്പള്ളി.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ ജെആർസി കേഡറ്റുകളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയാണ് ആദരിച്ചത്. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന അനുമോദന സമ്മേളന ഉദ്ഘാടനവും അവാർഡ് വിതരണവും തഹസിൽദാർ ആർ സുശീല നിർവ്വഹിച്ചു റെഡ് ക്രോസ് ചെയർപേഴ്സൺ ഡി സുമംഗല അധ്യക്ഷയായി. താലൂക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ, ആർ ശിവൻപിള്ള, ആർ അജയകുമാർ, ഡോ കെ ജി മോഹൻ, ജെ ഹരിലാൽ, ജി സുന്ദരേശൻ എൻ എസ് അജയകുമാർ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി സബ് ജില്ലയിലെ 15 ഹൈസ്കൂളുകളിൽ നിന്നും ഉന്നതവിജയം വരിച്ച71 കുട്ടികൾക്കാണ് അവാർഡ് നൽകിയത്.